< Back
India
ബിജെപി തനിക്കെതിരെ വ്യാജ സെക്സ് സിഡി ഇറക്കിയേക്കും: ഹര്‍ദിക്ബിജെപി തനിക്കെതിരെ വ്യാജ സെക്സ് സിഡി ഇറക്കിയേക്കും: ഹര്‍ദിക്
India

ബിജെപി തനിക്കെതിരെ വ്യാജ സെക്സ് സിഡി ഇറക്കിയേക്കും: ഹര്‍ദിക്

Sithara
|
29 May 2018 12:47 PM IST

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി അശ്ലീല ദൃശ്യങ്ങളടങ്ങിയ വ്യാജ സിഡി പുറത്തുവിട്ടേക്കുമെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി അശ്ലീല ദൃശ്യങ്ങളടങ്ങിയ വ്യാജ സിഡി പുറത്തുവിട്ടേക്കുമെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് സിഡി പുറത്തുവിടുമെന്നാണ് വിവരം ലഭിച്ചത്. ബിജെപിയില്‍ നിന്ന് ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കാനുള്ളത്? അതുകൊണ്ട് കാത്തിരിക്കാം, കാണാം, ആസ്വദിക്കാമെന്നും ഹര്‍ദിക് പറഞ്ഞു.

ഇക്കാര്യം എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് അതാണല്ലോ ബിജെപിയുടെ സ്വഭാവമെന്നായിരുന്നു ഹര്‍ദികിന്‍റെ പ്രതികരണം. അതേസമയം ഹര്‍ദികിന്‍റെ ആരോപണത്തോട് ബിജെപി ഗുജറാത്ത് പ്രസിഡന്‍റ് ജിതു വാഗനി പ്രതികരിച്ചില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടത്തിയേക്കുമെന്നും ഹര്‍ദിക് ആരോപിച്ചു. 3350 മെഷീനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ആദ്യ പരിശോധനയില്‍ തകരാര്‍ കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമത്വം കാണിക്കുമെന്ന് ഉറപ്പാണെന്നും ഹര്‍ദിക് ആരോപിച്ചു.

Similar Posts