< Back
India
ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണടകള്‍ക്ക് ഗുഡ്ബൈ പറഞ്ഞ് കരുണാനിധിട്രേഡ് മാര്‍ക്കായ കറുത്ത കണ്ണടകള്‍ക്ക് ഗുഡ്ബൈ പറഞ്ഞ് കരുണാനിധി
India

ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണടകള്‍ക്ക് ഗുഡ്ബൈ പറഞ്ഞ് കരുണാനിധി

Jaisy
|
29 May 2018 8:24 AM IST

46 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കണ്ണട ഒഴിവാക്കിയിരിക്കുകയാണ് കലൈഞ്ചര്‍

ഡിഎംകെ നേതാവ് എം.കരുണാനിധി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന രണ്ട് കാര്യങ്ങളുണ്ട്. മഞ്ഞ ഷാളും കറുത്ത കട്ടി ഫ്രയിമുള്ള കണ്ണടയും. കറുത്ത കണ്ണട വച്ചവരെ ഇതെന്താ കരുണാനിധിയാണോ എന്ന് വരെ പറഞ്ഞ് നമ്മള്‍ കളിയാക്കുകയാണ്. എന്നാല്‍ ഇനി മുതല്‍ കരുണാനിധിയുടെ മുഖത്ത് ട്രേഡ് മാര്‍ക്കായ ആ കണ്ണടയുണ്ടാവില്ല. 46 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കണ്ണട ഒഴിവാക്കിയിരിക്കുകയാണ് കലൈഞ്ചര്‍. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കണ്ണടമാറ്റം.

കട്ടി കുറഞ്ഞ കുറെക്കൂടി തെളിച്ചമുള്ള ഫ്രയിമാണ് ഇക്കുറി കരുണാനിധി തെരഞ്ഞെടുത്തത്. നാല്‍പത് ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് പുതിയ ഫ്രെയിം കണ്ടെത്തിയതെന്ന് ചെന്നൈ വിജയാ ഒപ്ടിക്കല്‍സ് സിഇഒ ശേഷന്‍ ജയറാമന്‍ പറയുന്നു. ഇന്ത്യയില്‍ ഈ തെരച്ചില്‍ പരാജയപ്പെട്ടപ്പോള്‍ ജയരാമന്റെ സുഹൃത്താണ് ജര്‍മ്മനിയില്‍ നിന്ന് ഈ കണ്ണട കരുണാനിധിയ്ക്കായി എത്തിച്ചത്.ഒട്ടും ഭാരമില്ല എന്നതാണ് പുതിയ കണ്ണടയുടെ സവിശേഷത.

Similar Posts