< Back
India
ഇരട്ട പദവിയുള്ള 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എഎപിഇരട്ട പദവിയുള്ള 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എഎപി
India

ഇരട്ട പദവിയുള്ള 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എഎപി

Sithara
|
30 May 2018 4:31 AM IST

മധ്യപ്രദേശില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരട്ട പദവി വഹിക്കുന്നുണ്ടെന്ന് എഎപി

ഇരട്ട പദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എഎപി. ഡല്‍ഹിയില്‍ എഎപിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് ബിജെപി എംഎല്‍എമാരുടെ ഇരട്ടി പദവി വിഷയം വീണ്ടും ഉന്നയിച്ചത്.

2016 ജൂലൈ 4ന് ബിജെപി എംഎല്‍എമാരുടെ ഇരട്ടി പദവി സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് എഎപി മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ബിജെപിക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രണ്ട് നീതിയാണ്. മധ്യപ്രദേശില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരട്ട പദവി വഹിക്കുന്നുണ്ട്. മന്ത്രിമാരായ പരസ് ജെയ്നും ദീപക് ജോഷിയും ഇന്ത്യന്‍ സ്കൌട്ട് ആന്‍റ് ഗൈഡിന്‍റെ ചുമതല വഹിക്കുന്നുണ്ടെന്നും അലോക് അഗര്‍വാള്‍ പറഞ്ഞു.

രണ്ട് മന്ത്രിമാരുടെ ഇരട്ട പദവി വിഷയം കോണ്‍ഗ്രസും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് ജെ പി ധനോപ്യ വ്യക്തമാക്കി. അതേസമയം ഇരുവരും പ്രതിഫലും കൈപ്പറ്റുന്നില്ലെന്നാണ് ബിജെപിയുടെ അവകാശവാദം.

Related Tags :
Similar Posts