< Back
India
പിഞ്ചുകുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു, കുഞ്ഞ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍പിഞ്ചുകുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു, കുഞ്ഞ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍
India

പിഞ്ചുകുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു, കുഞ്ഞ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍

Jaisy
|
29 May 2018 9:29 PM IST

ബന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇരുപത്തിയെട്ടുകാരനായ ബന്ധു ബലാത്സംഗം ചെയ്തു. ക്രൂരമായ പീഡനത്തിനിരയായ കുഞ്ഞ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി സുഭാഷ് നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ ഭര്‍തൃസഹോദരിയുടെയും മകന്റെയും അടുത്താക്കി മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് അതിക്രമം നടന്നത്. തന്റെ അമ്മയില്ലാത്ത സമയം നോക്കി മകന്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ 12.30 ഓടെയാണ് വീട്ടിലെത്തിയപ്പോള്‍ രക്തമൊലിപ്പിച്ച് കിടക്കുന്ന കുട്ടിയെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് ബലാത്സംഗത്തിനിരയായെന്ന് മനസിലായത്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Related Tags :
Similar Posts