< Back
India
ത്രിപുര തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കുക ആദിവാസി വോട്ടുകള്‍ത്രിപുര തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കുക ആദിവാസി വോട്ടുകള്‍
India

ത്രിപുര തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കുക ആദിവാസി വോട്ടുകള്‍

ജോബി നടയ്ക്കൽ
|
29 May 2018 7:47 AM IST

പരമ്പരാഗതമായി സിപിഎം ശക്തി കേന്ദ്രമാണെങ്കിലും ഇത്തവണ കടുത്ത മത്സരമാണ് ആദിവാസി മണ്ഡലങ്ങളില്‍ നടക്കുന്നത്.

ത്രിപുര നിയമ സഭാ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കുക 31 ശതമാനം വരുന്ന ആദിവാസി വോട്ടുകള്‍. 20 സംവരണ മണ്ഡലങ്ങള്‍ക്ക് പുറമെ 15 ഇതര ണ്ഡലങ്ങളിലും ആദിവാസികള്‍ക്ക് സ്വാധീനമുണ്ട്. പരമ്പരാഗതമായി സിപിഎം ശക്തി കേന്ദ്രമാണെങ്കിലും ഇത്തവണ കടുത്ത മത്സരമാണ് ആദിവാസി മണ്ഡലങ്ങളില്‍ നടക്കുന്നത്.

സംസ്ഥാനത്ത് ഇടതു പക്ഷത്തിന്‍റെ പ്രധാന വോട്ട് ബാങ്കാണ് ആദിവാസികള്‍. 2013 ല്‍ 20 ആദിവാസി സംവരണ മണ്ഡലങ്ങളും സി പിഎം തൂത്ത് വാരി. ഈ മണ്ഡലങ്ങളിലെ ഇടത് വിരുദ്ധ വോട്ടുകള്‍ ഐ പി എഫ് ടി, ഐ ന്‍ പിടി, നാഷണല്‍ കോണ്‍ഫ്രണ്‍സ് ഓഫ് ത്രിപുര ഏന്നീ പാര്‍ട്ടികള്‍ക്കായി വിഭജിച്ച് പോകുന്നതാണ് സി പി എമ്മിന് തുണയായിരുന്നത്. എന്നാല്‍ ഇപ്രാവിശ്യം ആദിവാസി മേഖലയിലെ ഇടത് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ബി ജെ പി - ഐ പി എഫ് ടി സഖ്യം കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. അഗര്‍ത്തലക്ക് സമീപമുള്ള ആദിവാസി ഭൂരിപക്ഷ കേന്ദ്രമായ കുംലങില്‍ വലിയ വിഭാഗം ഇത്തവണ ബി ജെ പി -ഐ പി എഫ് ടി സഖ്യത്തിനൊപ്പമാണ്.

എന്നാല്‍ ആദി വാസികള്‍ക്കിടയിലെ പരന്പരാഗത ഇടത് വോട്ടമരെ ബി ജെ പിക്ക് ഇതുവരെ കാര്യമായി സ്വാധിനിക്കാനായിട്ടില്ല. ഒരു തരത്തിലും ഇത്തവണ ഇടതു വരുദ്ധ ആദിവാസി വോട്ടുകള്‍ ഏകീകരിക്കപ്പെടില്ലെന്നാണ് സി പി എം വിലയിരുത്തല്‍. 2008 ല്‍ കോണ്‍ഗ്രസ്സും -ഐ എന്‍ പി ടിയുമുണ്ടാക്കിയ സഖ്യം പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്.

Related Tags :
Similar Posts