< Back
India
വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതര നിലയില്‍വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതര നിലയില്‍
India

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതര നിലയില്‍

Jaisy
|
29 May 2018 4:14 PM IST

ഒഡീഷയിലെ ബോലംഗീര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഈ ദാരുണസംഭവം നടന്നത്

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ വധുവിന്റെ നിലയും അതീവഗുരുതരമാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഈ ദാരുണസംഭവം നടന്നത്.

ഫെബ്രുവരി 18നായിരുന്നു സൌമ്യ ശേഖര്‍ സാഹുവിന്റെയും റീമ സാഹുവിന്റെയും വിവാഹം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം സമ്മാനങ്ങള്‍ തുറന്നു നോക്കുകയായിരുന്നു നവദമ്പതികളും ബന്ധുക്കളും. ഫെബ്രുവരി 21ന് നടന്ന വിവാഹ സത്ക്കാരത്തില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. ഇയാളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പട്നാഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സെസദേവ ബാരിഹ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവരുടെ മുത്തശ്ശി മരിച്ചിരുന്നു. വരന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

Related Tags :
Similar Posts