< Back
India
വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുന്നേറ്റത്തിന് കാരണം ആര്‍.എസ്.എസ്?വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുന്നേറ്റത്തിന് കാരണം ആര്‍.എസ്.എസ്?
India

വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുന്നേറ്റത്തിന് കാരണം ആര്‍.എസ്.എസ്?

Ubaid
|
30 May 2018 2:58 AM IST

സേവസംഘങ്ങള്‍ രാഷ്ട്രീയ ലാഭത്തിനല്ല പ്രവര്‍ത്തിക്കുന്നത് എന്ന പൊതുബോധമുണര്‍ത്തിക്കൊണ്ട് പുതിയൊരു നാഗാലാന്റ് എന്ന സ്വപ്നം പടര്‍ത്തുക എന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ ജോലി.

2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രഭരണം ഏറ്റെടുത്തപ്പോള്‍ ഐതിഹാസിക നാഗാ സ്വാതന്ത്ര സമര സേനാനി റാണി ഗൈഡിന്‍ലിയുവിന് രാജ്യാന്തര പുരസ്ക്കാരമായ ഭാരതരത്ന എന്ന ആവശ്യമുന്നയിച്ച് ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. 'മറന്നുപോയവരെ ഓര്‍ക്കുക' എന്ന ആശയമാണ് ആര്‍.എസ്.എസ് മുന്നോട്ട് വച്ചതെങ്കിലും തങ്ങളുടെ 'പരിവാര്‍ അംഗമായ' ബി.ജെ.പിക്ക് ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു കാല്‍വയ്പ്പ് എന്ന നിഗൂഢ അജണ്ഡ അതിനുള്ളില്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

റാണി ഗൈഡിന്‍ലിയു ഒരു ചവിട്ടുപടിയായിരുന്നെങ്കിലും വടക്കു-കിഴക്കന്‍ മേഘലകളിലെ അവികസിതരായ ആദിവാസികളായിരുന്നു ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന വനവാസി കല്യാണ്‍ ആശ്രം പോലുള്ള സംഘടനകളിലൂടെ ആര്‍.എസ്.എസ് ആദിവാസി മേഘലകളില്‍ സഹായവുമായി മുന്നോട്ട് വന്നു. ആസം, മണിപ്പൂര്‍, ത്രിപുര എന്നിവടങ്ങളിലെ ബി.ജെ.പി മുന്നേറ്റങ്ങള്‍ ഇതിന്റെ പരിണിത ഫലങ്ങളാണ്.

മുന്‍പ് ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും അവഗണിച്ച മേഘലകളില്‍ ആര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈ മേഘലകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി അവഗണിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന ബോധം ആര്‍.എസ്.എസ് ജനങ്ങളിലുയര്‍ത്തി. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപരമല്ലെന്നും പക്ഷെ ബി.ജെ.പി ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട് എന്നും ജനങ്ങള്‍ക്കിടയില്‍ അവര്‍ പ്രചരിപ്പിച്ചു.

"അവര്‍ ബി.ജെ.പി-ക്ക് വേണ്ടി വോട്ടു ചോദിച്ചല്ല ഇറങ്ങിയത്. പക്ഷെ , അവര്‍ ചെയ്യുന്ന ജോലികള്‍ കണ്ട് ആളുകള്‍ അവരിലേക്ക് വന്നു. 50-60 ശാഘകളുണ്ടായിരുന്ന ഈ പ്രദേശത്ത് ഇന്ന് 250-ല്‍ പരം ശാഘകളാണുള്ളത്." മുന്‍ ആര്‍.എസ്.എസ് പ്രചാരകനും ഇപ്പോള്‍ ബി.ജെ.പി അങ്കവുമായ സുനില്‍ ദിയോദര്‍ പറഞ്ഞു.

സേവസംഘങ്ങള്‍ രാഷ്ട്രീയ ലാഭത്തിനല്ല പ്രവര്‍ത്തിക്കുന്നത് എന്ന പൊതുബോധമുണര്‍ത്തിക്കൊണ്ട് പുതിയൊരു നാഗാലാന്റ് എന്ന സ്വപ്നം പടര്‍ത്തുക എന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ ജോലി. ആ ജോലി കൃത്യമായി അവര്‍ നിര്‍വഹിക്കുകയും ചെയ്യ്തു.

Related Tags :
Similar Posts