< Back
India
ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം ബിജെപി അംഗത്തെ മൈക്ക് ഊരി അടിച്ചുഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം ബിജെപി അംഗത്തെ മൈക്ക് ഊരി അടിച്ചു
India

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം ബിജെപി അംഗത്തെ മൈക്ക് ഊരി അടിച്ചു

Subin
|
29 May 2018 12:02 PM IST

സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് എം.എല്‍.എമാരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു...

ഗുജറാത്ത് നിയമസഭയില്‍ ബജറ്റ് സെഷനിടെ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ് ദുധത് ബി.ജെ.പി എം.എല്‍.എ ജഗദീഷ് പഞ്ചലിനെ സഭയിലെ മൈക്ക് വലിച്ചെടുത്ത് അടിക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് എം.എല്‍.എമാരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡി.കെ ചതുര്‍വേദി കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനെ ചൊല്ലിയാണ് കയ്യാങ്കളി. ചോദ്യോത്തരവേളക്ക് ശേഷം സംസാരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് എം.എല്‍.എ വിക്രം മാദത്തിനെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. മാദത്തിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് എം.എല്‍.എ അമ്രിഷ് ദര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ പരിഗണിച്ചില്ല.

തുടര്‍ന്ന് ദറിനെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ ജഗദീഷ് പതഞ്ചല്‍ എന്തോ പറഞ്ഞതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഓടിയെത്തിയ അമ്രിഷ് ദര്‍ നിയമസഭയില്‍ സാമാജികര്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള മൈക്ക് വലിച്ചൂരിയാണ് ബിജെപി എംഎല്‍എയെ അടിച്ചത്.

Related Tags :
Similar Posts