< Back
India
ലിംഗായത്തയ്ക്ക് ന്യൂനപക്ഷ പദവി: കര്‍ണാടക കത്തുന്നുലിംഗായത്തയ്ക്ക് ന്യൂനപക്ഷ പദവി: കര്‍ണാടക കത്തുന്നു
India

ലിംഗായത്തയ്ക്ക് ന്യൂനപക്ഷ പദവി: കര്‍ണാടക കത്തുന്നു

Khasida
|
29 May 2018 6:53 AM IST

ന്യൂനപക്ഷ പദവി ലഭിയ്ക്കാത്ത വീരശൈവ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍ബുര്‍ഗിയില്‍ ആരംഭിച്ച പ്രതിഷേധം കര്‍ണാടക മുഴുവന്‍ വ്യാപിയ്ക്കുകയാണ്.

കര്‍ണാടകയിലെ പ്രബല വിഭാഗമായ ലിംഗായത്ത് - വീരശൈവ ലിംഗായത്ത് സമുദായങ്ങള്‍ക്ക് ന്യൂനപക്ഷ മത പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ പദവി ലഭിയ്ക്കാത്ത വീരശൈവ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍ബുര്‍ഗിയില്‍ ആരംഭിച്ച പ്രതിഷേധം കര്‍ണാടക മുഴുവന്‍ വ്യാപിയ്ക്കുകയാണ്.

വീരശൈവ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള കല്‍ബുര്‍ഗിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രിമാരുടെയും കോലം കത്തിച്ചാണ് പ്ര തിഷേധം ആരംഭിച്ചത്. പിന്നീടിത് വിവിധയിടങ്ങളിലേയ്ക്ക് വ്യാപിച്ചു. ശിവനെ ആരാധിയ്ക്കുന്നതിനാല്‍ ന്യൂനപക്ഷ പദവിയ്ക്ക് പുറത്തു നില്‍ക്കുന്നവരാണ് വീരശൈവ വിഭാഗം. കല്‍ബുര്‍ഗിയില്‍ പ്രതിഷേധിച്ച വീരശൈവ വിഭാഗക്കാരും ലിംഗായത്ത വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ നാലു പേരെ സ്റ്റേഷന്‍ ബസാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.പ്രശ്നം ഒത്തുതീര്‍ക്കാതെ, രാഷ്ട്രീയലാഭത്തിനായി ഉപയോഗിയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ പ്രബല വിഭാഗവും ബിജെപിയുടെ വോട്ട് ബാങ്കുമാണ് ലിംഗായത്ത് - വീരശൈവ ലിംഗായത്ത് സമുദായം. പ്രത്യേക ന്യൂനപക്ഷ മതം എന്ന പദവിലഭ്യമാക്കുന്നതിലൂടെ, ഈ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍. ന്യൂനപക്ഷപദവി സംബന്ധിച്ച് പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാഗ മോഹൻ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇത് കേന്ദ്ര സർക്കാറിന്റെ പരിഗണയ്ക്കായി സമർപ്പിച്ചിട്ടുമുണ്ട്. ശുപാർശ കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഈ വിഭാഗത്തിന്റെ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകും.

Related Tags :
Similar Posts