< Back
India
എസ്.സി, എസ്.ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുIndia
എസ്.സി, എസ്.ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
|30 May 2018 3:06 AM IST
സര്‍ക്കാര്‍ ജീവനക്കാരെ ഈ നിയമത്തിന്റെ കീഴില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് പ്രധാന നിര്‍ദ്ദേശം
എസ്.സി, എസ്.ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രിം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ ഈ നിയമത്തിന്റെ കീഴില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് പ്രധാന നിര്‍ദ്ദേശം. നിരപരാധികളുടെ മേല്‍ വകുപ്പുകള്‍ ചുമത്തപ്പെടുന്നത് ഒഴിവാക്കാനായി ഇത്തരം കേസുകള്‍ സംബന്ധിച്ച് അറസ്റ്റിന് മുന്‍പ് പ്രാഥമിക അന്വേഷണം വേണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എകെ. ഗോയല്‍ യു.യു ലളിത് എന്നിവരുടെ ബഞ്ചാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.