< Back
India
ഐഐടി ഹോസ്റ്റലില്‍ ദലിത് വിദ്യാര്‍ഥി തൂങ്ങി മരിച്ചുഐഐടി ഹോസ്റ്റലില്‍ ദലിത് വിദ്യാര്‍ഥി തൂങ്ങി മരിച്ചു
India

ഐഐടി ഹോസ്റ്റലില്‍ ദലിത് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

Jaisy
|
29 May 2018 11:58 AM IST

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഭീം സിംഗാണ് മരിച്ചത്

കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ ദലിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി പ്രോഗ്രാം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഭീം സിംഗാണ് മരിച്ചത്. ബുധനാഴ്ച മുറിയില്‍ ബെഡ് ഷീറ്റ് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമല്ല. കുറിപ്പ് ഫോറന്‍സിക് വിഭാഗത്തിന്റെ കൈവശമാണെന്ന് ഐഐടി കാണ്‍പൂര്‍ ഡപ്യൂട്ടി ഡയറക്ടര്‍ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

Similar Posts