< Back
India
India
വ്യക്തിനിയമങ്ങളില്‍ ഭരണകൂടം കടന്നുകയറുന്നതിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ വനിതകള്‍
|30 May 2018 3:34 PM IST
ഏകീകൃത സിവില്‍ കോഡ് പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നത് ഖേദകരമാണെന്നും ലോ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു
ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിനിയമങ്ങളില്‍ ഭരണകൂടം കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ സ്ത്രീ അംഗങ്ങള്‍. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
രാജ്യത്തെ ലിംഗ വിവേചനം പരിഹരിക്കുന്നതിന് നിയമനിര്‍മാണ സഭകളിലും മറ്റും സ്ത്രീ സംവരണ നിയമം പാസാക്കാതെ, ഏകീകൃത സിവില്‍ കോഡിനായി വാദിക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. ഏകീകൃത സിവില്‍ കോഡ് പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നത് ഖേദകരമാണെന്നും ലോ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു.