ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന് സിദ്ദീഖിബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന് സിദ്ദീഖി
|മായാവതിയും അവരുടെ സഹോദരൻ ആനന്ദും തന്നോട് 50 കോടി രൂപ ആവശ്യപ്പെട്ടതായി സിദ്ദീഖി പറഞ്ഞു
ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ അഴിമതി ആരോപണവുമായി പാർട്ടിയിൽനിന്നും പുറത്താക്കിയ നേതാവ് നസിമുദ്ദീൻ സിദ്ദീഖി. മായവതി ആവശ്യപ്പെട്ട 50 കോടി രൂപ നൽകാനാവാതെവന്നതാണ് തന്നെ പാർട്ടിയിൽനിന്നും പുറത്താക്കാൻ കാരണമെന്ന് സിദ്ദിഖി ആരോപിച്ചു. എന്നാൽ സിദ്ദിഖി ബ്ലാക്ക്മെയിലിംഗിന്റെ ആളാണെന്നാണ് മായാവതിയുടെ ആരോപണം.
മായാവതിയും അവരുടെ സഹോദരൻ ആനന്ദും തന്നോട് 50 കോടി രൂപ ആവശ്യപ്പെട്ടതായി സിദ്ദീഖി പറഞ്ഞു. ഇത്രയും പണം എവിടെനിന്ന് ആരുടെ പക്കൽനിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോൾ തന്റെ വസ്തു വിൽക്കാൻ മായവതി ആവശ്യപ്പെട്ടു. എന്നാൽ തന്റെ വസ്തു വിറ്റാൽ ഇതിന്റെ കാൽഭാഗം പണംപോലും കണ്ടെത്താനാവില്ല- സിദ്ദിഖി പറഞ്ഞു.
പാർട്ടി അംഗങ്ങളിൽനിന്നും പിരിഞ്ഞുകിട്ടിയ പണം നൽകണമെന്നാണ് സിദ്ദീഖിയോട് ആവശ്യപ്പെട്ടതെന്നാണ് മായാവതിയുടെ വാദം. പാർട്ടി ഫണ്ട് പാർട്ടിക്ക് കൈമാറാതെ സിദ്ദീഖി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. സിദ്ദിഖിയോട് ഈ പണം കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. സിദ്ദിഖിയെ പുറത്താക്കാൻ ഇതും കാരണമായതായി മായാവതി പറഞ്ഞു.
മായാവതി മുസ്ലിം വിഭാഗത്തിനെതിരായി വിദ്വേഷ പ്രസ്താവന നടത്തിയെന്നാണ് സിദ്ദിഖിയുടെ മറ്റൊരാരോപണം. 2008 നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ വിജയം നൽകിയ മുസ്ലിം വിഭാഗത്തിന് മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മായാവതി നടത്തിയത്.