< Back
India
കപില്‍ മിശ്രയും എഎപി അംഗങ്ങളും നിയമസഭയില്‍ കൊമ്പുകോര്‍ത്തുകപില്‍ മിശ്രയും എഎപി അംഗങ്ങളും നിയമസഭയില്‍ കൊമ്പുകോര്‍ത്തു
India

കപില്‍ മിശ്രയും എഎപി അംഗങ്ങളും നിയമസഭയില്‍ കൊമ്പുകോര്‍ത്തു

admin
|
31 May 2018 3:20 AM IST

ആരോപണങ്ങള്‍ വ്യക്തമാക്കാന്‍ തന്നെ അനുവദിക്കാതെ കയ്യേറ്റം ചെയ്യുകയാണ് എഎപി എംഎല്‍എമാര്‍ ചെയ്തതെന്ന് പുറത്ത് വന്ന ശേഷം കപില്‍ മിശ്ര ആരോപിച്ചു

ജിഎസ്ടി ബില്ല് പാസ്സാക്കാനായി ചേര്‍ന്ന ഡല്‍ഹി പ്രത്യേക നിയമ സഭ സമ്മേളനത്തില്‍ നാടകീയ രംഗങ്ങല്‍. മന്ത്രി സഭയില്‍ നിന്നും പുറത്താക്കിയ കപില്‍ മിശ്രയും എഎപി എംഎല്‍എമാരും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. സഭക്കകത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന കപില്‍ മിശ്രയുടെ ആവശ്യം സ്പീക്കര്‍ നിരസിച്ചിരുന്നു.

ഇതവഗണിച്ച് ആരോപണമുന്നയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപല്‍ മിശ്രയും എഎപി എംഎല്‍എമാരും ഏറ്റുമുട്ടിയത്. തുടര്‍ന്ന് കപില്‍ മിശ്രയെ സഭയില്‍ നിന്നും പുറത്താക്കി. ആരോപണങ്ങള്‍ വ്യക്തമാക്കാന്‍ തന്നെ അനുവദിക്കാതെ കയ്യേറ്റം ചെയ്യുകയാണ് എഎപി എംഎല്‍എമാര്‍ ചെയ്തതെന്ന് പുറത്ത് വന്ന ശേഷം കപില്‍ മിശ്ര ആരോപിച്ചു.

Similar Posts