< Back
India
ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കുംIndia
ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും
|30 May 2018 12:18 PM IST
ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് അഖിലേന്ത്യാ പണിമുടക്ക്
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് അഖിലേന്ത്യാ പണിമുടക്ക്. ബാങ്കിംഗ് മേഖലയിലെ ഒമ്പത് യൂനിയനുകള്‍ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. പത്ത് ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ അവകാശവാദം.