< Back
India
പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞു, നാല് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തുപരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞു, നാല് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു
India

പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞു, നാല് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

Subin
|
31 May 2018 1:42 AM IST

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ അധ്യാപകര്‍ നാലു പേരെയും ശകാരിച്ചിരുന്നു. മരണത്തിന് പിന്നില്‍ മറ്റുകാരണങ്ങളുണ്ടോ എന്നും പൊലിസ് അന്വേഷിക്കന്നുണ്ട്.

തമിഴ്‌നാട് വെല്ലൂരില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആരക്കോണം പണപ്പാക്കം സ്‌കൂളിലെ നാല് കുട്ടികളാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാമപുരം സ്വദേശികളായ ദീപ, ശങ്കരി,രേവതി, മനീഷ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന് സമീപത്തെ കിണറ്റിന്‍ കരയില്‍ കുട്ടികളുടെ സൈക്കിളും ബാഗും കണ്ടെത്തിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെ നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ അധ്യാപകര്‍ നാലു പേരെയും ശകാരിച്ചിരുന്നു. രക്ഷിതാക്കളെ സ്‌കൂളിലേക്ക് കൊണ്ടുവരാനും നിര്‍ദ്ദേശം നല്‍കി. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തിന് പിന്നില്‍ മറ്റുകാരണങ്ങളുണ്ടോ എന്നും പൊലിസ് അന്വേഷിക്കന്നുണ്ട്. സഹപാഠികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Related Tags :
Similar Posts