< Back
India
കര്‍ണാടകയില്‍ സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചുകര്‍ണാടകയില്‍ സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
India

കര്‍ണാടകയില്‍ സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

admin
|
31 May 2018 1:07 AM IST

ബൈന്തൂരില്‍ നിന്നും കുന്താപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഒംനി വാനിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ച് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരു വിദ്യാര്‍ഥി ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

കര്‍ണാടക കുന്താപുരത്തിനടുത്ത് ട്രാസി മൊഹാദി ക്രോസില്‍ സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ അധ്യാപികയടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഡോണ്‍ബോസ്‌കോ സ്‌കൂള്‍ വാനാണ് അപകടത്തില്‍പെട്ടത്.

ബൈന്തൂരില്‍ നിന്നും കുന്താപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഒംനി വാനിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ച് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരു വിദ്യാര്‍ഥി ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. മരിച്ച 8 വിദ്യാര്‍ഥികളില്‍ 6 പേര്‍ പെണ്‍ക്കുട്ടികളാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഗംഗോലി പോലീസ് കേസെടുത്ത് രണ്ട് പേരെ അറസ്റ്റു ചെയ്തു. അപകടത്തിന് ഇടയാക്കിയ സ്വകാര്യ ബസ്സ് ഡ്രൈവര്‍ മഞ്ചുവും കണ്ടക്ടര്‍ ശങ്കറുമാണ് അറസ്റ്റിലായത്.

Related Tags :
Similar Posts