< Back
India
ഭോപ്പാല്‍ ഏറ്റുമുട്ടലിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തമാകുന്നുഭോപ്പാല്‍ ഏറ്റുമുട്ടലിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തമാകുന്നു
India

ഭോപ്പാല്‍ ഏറ്റുമുട്ടലിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തമാകുന്നു

Damodaran
|
1 Jun 2018 3:04 AM IST

അവന്‍ ജീവനോടെയുണ്ട്, വെടിവെയ്ക്കൂ എന്നാണ് പുറത്തുവന്ന വീഡിയോകളിലൊന്നില്‍ ഒരു പൊലീസുകാരന്‍ പറയുന്ന്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ ജീവനോടെയുള്ള ദൃശ്യങ്ങളടങ്ങുന്നതാണ് രണ്ടാമത്തെ വീഡിയോ

ഭോപ്പാലില്‍ സിമിപ്രവര്‍ത്തകരെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് എന്ന വാദം വന്നതോടെ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. സര്‍ക്കാറും പൊലീസും നല്‍കിയ വിശദീകരണത്തില്‍ വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യമാണ് ഉള്ളത്. ഏറ്റുമുട്ടലില്‍ മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പുറത്ത് വന്ന ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു., 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Related Tags :
Similar Posts