< Back
India
പത്താന്‍കോട്ട്, ഉത്തരാഖണ്ഡ്: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകുംIndia
പത്താന്‍കോട്ട്, ഉത്തരാഖണ്ഡ്: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും
|31 May 2018 6:03 AM IST
പത്താന്‍കോട്ടില്‍ പാക് അന്വേഷണസംഘത്തിന് പ്രവേശനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും.
പത്താന്‍കോട്ടില്‍ പാക് അന്വേഷണസംഘത്തിന് പ്രവേശനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കോണ്‍ഗ്രസിനെതിരെ ആയുധമാക്കുന്നതില്‍ കഴിഞ്ഞ രണ്ട് ദിവസവും ബിജെപി പരാജയപ്പെട്ടിരുന്നു. നിര്‍ണായകമായ ചരക്ക് സേവന നികുതി ബില്ലുകള്‍ അടക്കം പാസാക്കാന്‍ ഉദ്ദേശിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം പത്താന്‍കോട്ട്, ഉത്തരാഖണ്ഡ് വരള്‍ച്ചാ വിഷയങ്ങള്‍ വരും ദിവസങ്ങളിലും പ്രതിപക്ഷം ഇരു സഭകളിലും ഉന്നയിക്കും.