ഗെയിം ഓഫ് അയോധ്യയുടെ സംവിധായകന്റെ വീട് സംഘ്‍പരിവാര്‍ ആക്രമിച്ചുഗെയിം ഓഫ് അയോധ്യയുടെ സംവിധായകന്റെ വീട് സംഘ്പരിവാര് ആക്രമിച്ചു
|ബാബരി മസ്‍ജിദ് - രാമ ക്ഷേത്ര വിഷയങ്ങള്‍ പ്രമേയമാകുന്ന ഗെയിം ഓഫ് അയോധ്യ എന്ന ചിത്രം അണിയിച്ചൊരുക്കുന്ന സംവിധായകന്റെ വീട് സംഘ്പരിവാര് ആക്രമിച്ചു.
ബാബരി മസ്‍ജിദ് - രാമ ക്ഷേത്ര വിഷയങ്ങള്‍ പ്രമേയമാകുന്ന ഗെയിം ഓഫ് അയോധ്യ എന്ന ചിത്രം അണിയിച്ചൊരുക്കിയ സംവിധായകന്റെ വീട് സംഘ്പരിവാര് ആക്രമിച്ചു. ആര്‍എസ്എസ് പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരാണ് സംവിധായകന്‍ സുനില്‍ സിങിന്റെ അലിഗഡിലെ വീടിനു നേരെ ആക്രമണം നടത്തിയത്. ബാബരി മസ്‍ജിദ് ധ്വംസന കാലത്ത് അയോധ്യയിലെ ഹിന്ദു യുവാവും മുസ്‍ലിം യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ഗെയിം ഓഫ് അയോധ്യയുടെ പ്രമേയം.

യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ചായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകര്‍ സംവിധായകന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സുനില്‍ സിങിന്റെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടില്ല. താന്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുവെന്നും യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നതാണ് ഇതിലെ രംഗങ്ങളെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി സഞ്ജു ബജാജ് പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നില്ലെന്നും വിഗ്രഹം പിന്നീട് സ്ഥാപിച്ചതാണെന്നുമാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറയുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം ഒരുകാരണവശാലും അനുവദിക്കില്ല. - സഞ്ജു പറഞ്ഞു. തീയറ്റര്‍ ഉടമകള്‍ മുന്നറിയിപ്പ് അവഗണിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പിന്നീടുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും നേതാവ് ഭീഷണി മുഴക്കിയിട്ടുണ്ട്.