< Back
India
ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
India

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

admin
|
31 May 2018 12:29 PM IST

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്പ് തന്നെ ജയലളിത മരിച്ചിരുന്നുഎന്ന വാദങ്ങള്‍ നിലനില്‍ക്കെയാണ് ആശുപത്രിയില്‍ നിന്നുളള വീഡിയോ ദൃശങ്ങള്‍ പുറത്ത് വന്നത്

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്. ടിടിവി ദിനകരന്‍ പക്ഷത്തെ വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്പ് തന്നെ ജയലളിത മരിച്ചിരുന്നുഎന്ന വാദങ്ങള്‍ നിലനില്‍ക്കെയാണ് ആശുപത്രിയില്‍ നിന്നുളള വീഡിയോ ദൃശങ്ങള്‍ പുറത്ത് വന്നത്. ആര്‍.കെ നഗറില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. ജ്യൂസ് കുടിക്കുന്ന ജയലളിതയുടെ ദൃശ്യമാണ് പുറത്ത് വിട്ടിട്ടുള്ളത്. ജയയുടെ ആശുപത്രി വാസത്തിന്‍റെ ഇനിയും വീഡിയോകള്‍ കൈവശമുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന് ഇവ കൈമാറാന്‍ ഒരുക്കമാണെന്നും വെട്രിവേല്‍ പറഞ്ഞു.

Similar Posts