< Back
India
രണ്ടാമതും കറി ചോദിച്ചു; പാചകക്കാരി ചൂടുള്ള ദാല്‍ വിദ്യാര്‍ഥിയുടെ മുഖത്തൊഴിച്ചുIndia
രണ്ടാമതും കറി ചോദിച്ചു; പാചകക്കാരി ചൂടുള്ള ദാല്‍ വിദ്യാര്‍ഥിയുടെ മുഖത്തൊഴിച്ചു
|1 Jun 2018 1:07 AM IST
മുഖത്തും നെഞ്ചിലും പൊള്ളലേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്
ഉച്ചഭക്ഷണത്തിനിടെ രണ്ടാമതും കറി ചോദിച്ച ഒന്നാം ക്ലാസുകാരന്റെ മുഖത്തേക്ക് പാചകക്കാരി ചൂടുള്ള ദാലൊഴിച്ചു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ദിന്ദോരിയിലെ ഷാഹ്പൂരിലുള്ള ലുദ്ര വില്ലേജിലെ പ്രൈമറി സ്കൂളില്‍ ജനുവരി 23നാണ് സംഭവം. ഉച്ചഭക്ഷണത്തിനിടെ രണ്ടാമതും കറി ചോദിച്ച പ്രിന്‍സ് മെഹ്റ എന്ന വിദ്യാര്‍ഥിയുടെ മുഖത്തേക്ക് പാചകക്കാരിയായ നെമാവതി ഭായ് തിളച്ച ദാല്‍ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സിനെ ഭോപ്പാലില്‍ നിന്നും 480 കിമീ അകലെയുള്ള ദിന്ദോരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.