< Back
India
പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ India
പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
|31 May 2018 11:56 AM IST
ധീരുഭായ് അംബാനിയുടെ സഹോദരപുത്രനാണ് വിപുല്‍.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനി ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദിയുടെ സ്ഥാപനത്തിന്റെ ഡിഎഫ്ഒയാണ് വിപുല്‍ അംബാനി. മറ്റുള്ളവരും നീരവ് മോദിയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ സഹോദരപുത്രനാണ് വിപുല്‍. 11,400 കോടിയുടെ വായ്പാ തട്ടിപ്പാണ് രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്.