< Back
India
പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നരേന്ദ്രമോദിപീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നരേന്ദ്രമോദി
India

പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നരേന്ദ്രമോദി

Khasida
|
1 Jun 2018 12:24 AM IST

ബലാത്സംഗം ബലാത്സംഗം തന്നെയാണെന്നും. ഇത്തരം സംഭവങ്ങള്‍ അതീവ ദുഃഖകരമാണെന്നും പ്രധാനമന്ത്രി ലണ്ടനില്‍ പറഞ്ഞു.

കത്‌വ, ഉന്നാവ ബലാത്സംഗ കൊലപാതക കേസുകളില്‍ മൌനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബലാത്സംഗം ബലാത്സംഗം തന്നെയാണെന്നും. ഇത്തരം സംഭവങ്ങള്‍ അതീവ ദുഃഖകരമാണെന്നും പ്രധാനമന്ത്രി ലണ്ടനില്‍ പറഞ്ഞു.

ബലാത്സംഗത്തെ ഒരിക്കലും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി മുന്‍ സര്‍ക്കാരിന്റെ കാലത്തേയും ഇപ്പോഴത്തെയും ബലാത്സംഗങ്ങളുടെ എണ്ണത്തെ താരതമ്യം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഭാരത് കീ ബാത്,സബ് കെ സാത് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയക്കുന്നവര്‍ ഇന്ത്യ ഇനി എല്ലാം സഹിക്കില്ലെന്ന് ഓര്‍ക്കണമെന്നും മോദി പറഞ്ഞു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ മോദിക്കെതിരെ പ്രകടനങ്ങള്‍ നടന്നിരുന്നു. മോദി മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.

Related Tags :
Similar Posts