< Back
India
കോണ്‍‌ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് സിദ്ധരാമയ്യകോണ്‍‌ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് സിദ്ധരാമയ്യ
India

കോണ്‍‌ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് സിദ്ധരാമയ്യ

Khasida
|
31 May 2018 10:07 AM IST

ഒരു സ്വതന്ത്രന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതിന് പിന്നാലെ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം അല്‍പസമയത്തിനകം ചേരും. ഈ യോഗത്തിന് ശേഷം എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുമ്പിലെത്തിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. സര്‍ക്കാറുണ്ടാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അതിനിടെ ഒരു സ്വതന്ത്രന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമെന്ററി യോഗത്തിന് മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍‌ഗ്രസ് എംഎല്‍എ മാരെ ബിജെപി അടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയെ സിദ്ധരാമയ്യ നിഷേധിച്ചു. പാര്‍ലമെന്ററി യോഗത്തിന് ശേഷം എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങളുടെ എംഎല്‍എമാരില്‍ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. നിലവില്‍ സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ബസവരാജ് ബൊമ്മെ പറഞ്ഞു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനകം രാഷ്ട്രീയ ചിത്രം തെളിയുമെന്നും ബൊമ്മെ പറഞ്ഞു

Related Tags :
Similar Posts