< Back
India
കശ്മീരില്‍ ആറിടങ്ങളില്‍ വീണ്ടും കര്‍ഫ്യൂIndia
കശ്മീരില്‍ ആറിടങ്ങളില്‍ വീണ്ടും കര്‍ഫ്യൂ
|1 Jun 2018 12:37 PM IST
പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്
കശ്മീരില്‍ 6 സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഞായറാഴ്ച സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്നും നിരവധി സ്ഥലത്ത് പ്രക്ഷോഭകരും സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.