< Back
India
സ്മൃതി ഇറാനിയെ പിന്തുടർന്ന ദൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികള്‍ അറസ്റ്റില്‍India
സ്മൃതി ഇറാനിയെ പിന്തുടർന്ന ദൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികള്‍ അറസ്റ്റില്‍
|1 Jun 2018 7:29 AM IST
മന്ത്രിയുടെ പരാതി ലഭിച്ചതോടെ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാഹനത്തിൽ പിന്തുടർന്ന ദൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മോട്ടി ബാഗ് മേൽപ്പാലത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വിമാനത്താവളത്തിൽനിന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. മന്ത്രിയുടെ പരാതി ലഭിച്ചതോടെ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ കോടതിയിൽ ഹാജരാക്കിയ വിദ്യാർഥികളെ പിന്നീട് ജാമ്യത്തിൽവിട്ടു. നാലുപേരും മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. ദക്ഷിണ ദൽഹിയിലുള്ള സുഹൃത്തിന്‍റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തശേഷം വാഹനത്തിൽ നഗരത്തിൽ കറങ്ങുകയായിരുന്നു ഇവരെന്നും പോലിസ് അറിയിച്ചു.