< Back
India
ഈ തല തിരിഞ്ഞവനെ കണ്ട് ഗിന്നസ് ബുക്ക് തോറ്റു പോകുംIndia
ഈ തല തിരിഞ്ഞവനെ കണ്ട് ഗിന്നസ് ബുക്ക് തോറ്റു പോകും
|2 Jun 2018 5:13 AM IST
അഞ്ച് മിനിറ്റ് കൊണ്ട് 50 അടി വരെ കയറാന്‍ ഇയാള്‍ക്ക് കഴിയും
മരം കയറുക എന്നത് തന്നെ ഭൂരിഭാഗം പേരെയും സംബന്ധിച്ച് ഒരു ബാലികേറാമലയാണ്. അപ്പോള്‍ പിന്നെ തല തിരിഞ്ഞ് മരം കയറിയാലോ. ഹരിയാന സ്വദേശിയ മുകേഷ് കുമാറിന് അങ്ങിനെയേ മരം കയറാനാവൂ. എന്നു വച്ച് എല്ലാം തല തിരിഞ്ഞ് ചെയ്യുന്ന ആളൊന്നുമല്ല മുകേഷ്. ഗിന്നസ് ലക്ഷ്യം വച്ചാണ് മുകേഷിന്റെ ഈ തല തിരിഞ്ഞുള്ള മരം കയറ്റം.

തുടക്കത്തില്‍ മുകേഷിന് രണ്ട് മൂന്നടി മാത്രമേ ഇത്തരത്തില്‍ കയറാന്‍ സാധിക്കുമായിരുന്നുള്ളൂ. പീന്നീട് നിരന്തര പരീശിലനത്തിലൂടെ കൂടുതല്‍ ദൂരം കയറാന്‍ സാധിച്ചു. ഇപ്പോള്‍ ഉയരമുള്ള മരങ്ങളിലും തല തിരിഞ്ഞ് കയറാറുണ്ടെന്ന് മുപ്പത്തിരണ്ടുകാരനായ മുകേഷ് പറയുന്നു. അഞ്ച് മിനിറ്റ് കൊണ്ട് 50 അടി വരെ കയറാന്‍ ഇയാള്‍ക്ക് കഴിയും. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുകേഷിന്റെ ലക്ഷ്യം ഗിന്നസ് റെക്കോഡാണ്.