അമ്മ പറഞ്ഞു; പാകിസ്താനും മുസ്ലിംങ്ങളുമല്ല, അച്ഛനെ കൊന്നത് യുദ്ധമാണെന്ന്..
|അച്ഛനെ ഓര്‍ത്ത് ഒരു മകള്‍ നിര്‍മിച്ച വീഡിയോ പുതിയ സാഹചര്യത്തില്‍ വൈറലാകുന്നു
ഒരു വാക്ക് പോലും അവള്‍ പറഞ്ഞില്ല അതിര്‍ത്തിയിലെ അസ്വസ്ഥതകളെക്കുറിച്ച്. പക്ഷെ അവള്‍ അച്ഛനെ ഓര്‍ത്ത് നിര്‍മിച്ച വീഡിയോ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വൈറലാവുകയാണ്. കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയുടെ മകള്‍ പത്തൊന്‍പത്കാരിയായ ഗുല്‍മെഹര്‍ കൌര്‍ നിര്‍മിച്ച വീഡിയോ യുദ്ധത്തിനെതിരെയുള്ള ശക്തമായ സന്ദേശം കൂടിയായി
ഞാന്‍ ഗുല്‍മെഹര്‍ കൌര്‍... കാര്‍ഗില്‍ യുദ്ധത്തില്‍ എന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ എനിക്ക് 2 വയസ്സ്. അച്ഛനുമായുള്ള ഓര്‍മ്മ എനിക്കില്ല. അച്ഛന്റെ മരണശേഷമുള്ള ഓര്‍മ്മയാണധികവും
പിതാവിനെ കൊന്നത് പാകിസ്താനായതിനാല്‍ ആ രാജ്യത്തെ ഞാനങ്ങേയറ്റം വെറുത്തിരുന്നു. മുസ്‌ലിങ്ങളെയും ഇതേകാരണത്താല്‍ വെറുത്തു.
പിന്നീട് അമ്മ പറഞ്ഞു. പാകിസ്താനും മുസ്ലിംങ്ങളുമല്ല അച്ഛനെ കൊന്നത്. മറിച്ച് യുദ്ധമാണെന്ന്..
പ്രശ്നത്തിന് പരിഹാരമാണ് വേണ്ടത്, നാട്യങ്ങളല്ല. അതിന് വേണ്ടത് ചര്‍ച്ചയാണ്.
ഇനിയും ഗുല്‍മെഹര്‍മാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ എന്ന് പറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.