< Back
India
യുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞടുപ്പിനെ വീണ്ടും നേരിടാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് മായാവതി യുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞടുപ്പിനെ വീണ്ടും നേരിടാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് മായാവതി 
India

യുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞടുപ്പിനെ വീണ്ടും നേരിടാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് മായാവതി 

rishad
|
2 Jun 2018 5:58 PM IST

ഇലക്ടോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുളള വോട്ടെടുപ്പ് റദ്ദാക്കാന്‍ നിയമം കൊണ്ടുവരമെന്നും മായാവതി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ജനസമ്മിതിയില്‍ വിശ്വാസമുണ്ടെങ്കില്‍ യു.പിയില്‍ പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരഞ്ഞടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് ബി.എസ്.പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുളള വോട്ടെടുപ്പ് റദ്ദാക്കാന്‍ നിയമം കൊണ്ടുവരണമെന്നും മായാവതി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇവിഎമ്മിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ല, അത് വോട്ടിങ് മെഷീനിലെ വിധിയാണെന്നും അവര്‍ പറഞ്ഞു. ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലെല്ലാം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഇവിഎമ്മിനെ ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ബി.ജെ.പി നിലപാടില്‍ മാറ്റം വരുത്തിയെന്നും മായാവതി പറഞ്ഞു.

Related Tags :
Similar Posts