< Back
India
ഫരീദാബാദ് ഗവ.സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്ഫരീദാബാദ് ഗവ.സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്
India

ഫരീദാബാദ് ഗവ.സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്

Jaisy
|
3 Jun 2018 12:28 AM IST

നിര്‍ഭാഗ്യവശാല്‍ കുറച്ചു കുട്ടികള്‍ ഈ ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്

ഫരീദാബാദ് ഗവ.സ്കൂളില്‍ ഉച്ചക്ക് വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടത്തി. രാജ്കീയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. പാമ്പിനെ കണ്ടെത്തിയതോടെ ഉച്ചഭക്ഷണം വിളമ്പുന്നത് നിര്‍ത്തി വയ്ക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ കുറച്ചു കുട്ടികള്‍ ഈ ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രിന്‍സിപ്പാളും അധ്യാപകരും ഭക്ഷണം പരിശോധിക്കുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം വിളമ്പുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് മുന്‍പ് ഭക്ഷണം കഴിച്ച കുട്ടികള്‍ പിന്നീട് ച്ഛര്‍ദ്ദിക്കുകയുമുണ്ടായി. ഭക്ഷണം വിളമ്പുന്ന സമയത്ത് ദുര്‍ഗന്ധം ഉണ്ടായിരുന്നതായി കുട്ടികള്‍ പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാളായ ബ്രാജ് ബാല സംഭവം ഹയര്‍ സെക്കന്‍ഡറി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇസ്കണ്‍ ഫുഡ് റിലീഫ് ഫൌണ്ടേഷന്‍ ആണ് സ്കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇവര്‍ തന്നെയാണ് പ്രദേശത്തെ മറ്റ് സ്കൂളിലും ഉച്ചഭക്ഷണം നല്‍കുന്നത്.

Related Tags :
Similar Posts