< Back
India
ലോകാരോഗ്യ സംഘടനയുടെ ഹെപ്പറ്റൈറ്റിസ് അവബോധ ഗുഡ്‌വിൽ അംബാസഡറായി ബിഗ് ബിIndia
ലോകാരോഗ്യ സംഘടനയുടെ ഹെപ്പറ്റൈറ്റിസ് അവബോധ ഗുഡ്‌വിൽ അംബാസഡറായി ബിഗ് ബി
|2 Jun 2018 6:28 PM IST
തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഗുഡ്‌വിൽ അംബാസഡറായാണ് ബച്ചനെ തെരഞ്ഞെടുത്തത്
ലോകാരോഗ്യ സംഘടനയുടെ ഹെപ്പറ്റൈറ്റിസ് അവബോധ ഗുഡ്‌വിൽ അംബാസഡറായി ബോളിവുഡ് താരം അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഗുഡ്‌വിൽ അംബാസഡറായാണ് ബച്ചനെ തെരഞ്ഞെടുത്തത്.

ഹെപ്പറ്റെറ്റിസ് ബാധയ്ക്കെതിരായ അവബോധം വളര്‍ത്തുന്നതിനാണ് അമിതാബ് ബച്ചനെ ഗുഡ്‌വിൽ അംബാസഡറായി തെരഞ്ഞെടുത്തതെന്ന് ലോകാരോഗ്യ സംഘടന അധികൃതര്‍ വ്യക്തമാക്കി.
താന്‍ പൂര്‍ണ മനസോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. താന്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണ്. ഹെപ്പറ്റൈറ്റിസ് രോഗബാധിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തനിക്ക് നന്നായി അറിയാം. മറ്റാര്‍ക്കും ഈ രോഗം വരരുതെന്നാണ് തന്റെ ആഗ്രഹമെന്നും ബിഗ് ബി പറഞ്ഞു.