< Back
India
ദുര്‍ഗന്ധമുള്ള സോക്സ് ധരിച്ച് ബസില്‍ കയറിയ യുവാവിനെ അറസ്റ്റ് ചെയ്തുദുര്‍ഗന്ധമുള്ള സോക്സ് ധരിച്ച് ബസില്‍ കയറിയ യുവാവിനെ അറസ്റ്റ് ചെയ്തു
India

ദുര്‍ഗന്ധമുള്ള സോക്സ് ധരിച്ച് ബസില്‍ കയറിയ യുവാവിനെ അറസ്റ്റ് ചെയ്തു

Jaisy
|
2 Jun 2018 7:04 AM IST

സോക്‌സിന്റെ നാറ്റം സഹിക്കാനാകാതെ സഹയാത്രികര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്

ദുര്‍ഗന്ധം വമിക്കുന്ന സോക്സ് ധരിച്ച് ബസില്‍ കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരനായ പ്രകാശ് കുമാര്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. സോക്‌സിന്റെ നാറ്റം സഹിക്കാനാകാതെ സഹയാത്രികര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഹിമാചല്‍ പ്രദേശില്‍ നിന്നും ന്യൂഡല്‍ഹിയിലേയ്ക്ക് വരുന്ന ബസിലാണ് സംഭവം. നാറ്റം അസഹ്യമായപ്പോള്‍ ഷൂസും സോക്‌സും പുറത്തേക്ക് എറിയാന്‍ യാത്രികര്‍ ആവശ്യപ്പെടുകയും എന്നാല്‍ യുവാവ് വിസമ്മതിക്കുകയും ചെയ്തു. ഒടുവില്‍ വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന കലഹം രൂക്ഷമായപ്പോള്‍ ഡ്രൈവര്‍ ബസ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഹിമാചലിലെ ഉന ജില്ലയിലായിരുന്നു ഈ സമയത്ത് ബസ്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. സഹയാത്രികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് യുവാവും പരാതി നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts