< Back
India
ജഡ്ജി ലോയയുടെ മരണം: അന്വേഷണം വേണോയെന്ന് കുടുംബത്തോട് ആരായണമെന്ന് ഹരജിക്കാര്‍India
ജഡ്ജി ലോയയുടെ മരണം: അന്വേഷണം വേണോയെന്ന് കുടുംബത്തോട് ആരായണമെന്ന് ഹരജിക്കാര്‍
|2 Jun 2018 3:15 PM IST
കുടുബാംഗങ്ങളെ സുപ്രീംകോടതി ചേംബറില്‍ വിളിച്ച് വരുത്തണമെന്ന് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു
ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യം സുപ്രീംകോടതി അദ്ദേഹത്തിന്‍റെ കുടുംബത്തോട് ആരായണമെന്ന് ആവശ്യം. ഇതിനായി കുടുബാംഗങ്ങളെ സുപ്രീംകോടതി ചേംബറില്‍ വിളിച്ച് വരുത്തണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം വേണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാടെങ്കില്‍ കേസുമായി മുന്നോട്ട് പോകില്ലെന്നും ഹരജിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
മുഴുവന്‍ കേസ് രേഖകളുടെയും ഒറിജനല്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ലോയയുടെ ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശുപത്രി അധികൃതരാണ് ഉത്തരവാദി എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും