< Back
India
പെണ്‍കുട്ടികള്‍ പോലും മദ്യപിച്ചു തുടങ്ങിയിരിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രിപെണ്‍കുട്ടികള്‍ പോലും മദ്യപിച്ചു തുടങ്ങിയിരിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി
India

പെണ്‍കുട്ടികള്‍ പോലും മദ്യപിച്ചു തുടങ്ങിയിരിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി

Jaisy
|
3 Jun 2018 5:16 AM IST

സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ വിഭാഗം സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പെ​ണ്‍​കു​ട്ടി​ക​ൾ മദ്യപാനം തുടങ്ങുന്നതില്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ. ഞാന്‍ ഭയന്നു തുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികള്‍ പോലും ബിയര്‍ കുടിക്കാന്‍ തുടങ്ങി. സഹിഷ്ണുതയുടെ അതിരുകള്‍ കടന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ വിഭാഗം സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപാരം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം തുടരുമെന്നും ലഹരിമരുന്നുകളെ തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്നും പരീക്കര്‍ പറഞ്ഞു. പൊലീസിന് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മയക്കുമരുന്ന് വില്‍ക്കുന്ന 170 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.

Related Tags :
Similar Posts