< Back
India
India
'പണം ബാങ്കിലിട്ടാൽ നീരവ് മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കണം'
|2 Jun 2018 8:52 AM IST
ഇതിൽ എത് വേണമെന്നത് ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
പണം ബാങ്കിലിട്ടാൽ നീരവ് മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹാർദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് ഹാര്‍ദികിന്‍റെ പരിഹാസം. ഇതിൽ എത് വേണമെന്നത് ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് പ്രതികരണവുമായി ഹാർദിക് രംഗത്തെത്തിയത്.