< Back
India
ആണ്‍കുഞ്ഞുണ്ടാവാത്തതില്‍ മനോവിഷമം; യുവതി മൂന്ന് പെണ്‍മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചുIndia
ആണ്‍കുഞ്ഞുണ്ടാവാത്തതില്‍ മനോവിഷമം; യുവതി മൂന്ന് പെണ്‍മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചു
|2 Jun 2018 10:49 AM IST
ആണ്‍കുട്ടി ജനിക്കാത്തതില്‍ മനംനൊന്ത് യുവതി മൂന്ന് പെണ്‍മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചു.
ആണ്‍കുട്ടി ജനിക്കാത്തതില്‍ മനംനൊന്ത് യുവതി മൂന്ന് പെണ്‍മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചു. കര്‍ണാടകയിലെ ചിക്കബെല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം.
25കാരിയായ നാഗര്‍ഷിയാണ് മക്കളെയുമെടുത്ത് കൃഷിയടത്തിലെ കിണറ്റില്‍ ചാടിയത്. നാഗര്‍ഷിയും മക്കളായ നവ്യശ്രീയും (5), ദിവ്യശ്രീയും (3) രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചു.
ആണ്‍കുട്ടി ജനിക്കാത്തതില്‍ നാഗര്‍ഷിയുടെ ഭര്‍ത്താവോ ബന്ധുക്കളോ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയത്. അതേസമയം മൂന്നാമത് ജനിച്ചതും ആണ്‍കുഞ്ഞല്ലെന്നറിഞ്ഞതോടെ നാഗര്‍ഷി മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.