< Back
India
ഗുജറാത്തില്‍ ബിജെപി വനിതാ എംപിക്ക് അഴുക്കുചാലില്‍ വീണ് തലക്ക് പരിക്ക്ഗുജറാത്തില്‍ ബിജെപി വനിതാ എംപിക്ക് അഴുക്കുചാലില്‍ വീണ് തലക്ക് പരിക്ക്
India

ഗുജറാത്തില്‍ ബിജെപി വനിതാ എംപിക്ക് അഴുക്കുചാലില്‍ വീണ് തലക്ക് പരിക്ക്

admin
|
2 Jun 2018 6:15 PM IST

സ്വന്തം മണ്ഡലത്തിലെ ജാംനഗര്‍ നഗരത്തിലുള്ള ചേരി സന്ദര്‍ശിക്കുന്നതിനിടെയാണ് പൂനംബെന്‍ മാഡം പത്തടി താഴ്ചയിലുള്ള അഴുക്കുചാലിലേക്ക് വീണത്.

ഗുജറാത്തില്‍ ബിജെപിയുടെ വനിതാ എംപിക്ക് അഴുക്കുചാലില്‍ വീണ് തലക്ക് ഗുരുതരമായ പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. സ്വന്തം മണ്ഡലത്തിലെ ജാംനഗര്‍ നഗരത്തിലുള്ള ചേരി സന്ദര്‍ശിക്കുന്നതിനിടെയാണ് പൂനംബെന്‍ മാഡം പത്തടി താഴ്ചയിലുള്ള അഴുക്കുചാലിലേക്ക് വീണത്. ചേരിനിവാസികളുടെ വീടുകള്‍ തകര്‍ക്കുന്നതിനെക്കുറിച്ചുള്ള പരാതി കേള്‍ക്കുന്നതിനിടെ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്ന് പത്തടി താഴ്ചയിലേക്ക് പൂനംബെന്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ പൂനംബെനിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Posts