< Back
India
തപാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിതപാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി
India

തപാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി

Sithara
|
3 Jun 2018 4:49 AM IST

കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജിഡിഎസ് വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി എ എന്‍ നന്ദ അറിയിച്ചതായി സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പ് ലഭിച്ചു‌.

ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വ്വീസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് കൈമാറിയത്. സമരത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി തപാൽ മേഖല സ്തംഭിച്ചിരുന്നു.

Related Tags :
Similar Posts