< Back
India
ഐസിയുവില്‍ അച്ഛനെ കൊല്ലാന്‍ മകളുടെ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായിഐസിയുവില്‍ അച്ഛനെ കൊല്ലാന്‍ മകളുടെ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി
India

ഐസിയുവില്‍ അച്ഛനെ കൊല്ലാന്‍ മകളുടെ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

Khasida
|
3 Jun 2018 1:47 PM IST

മുദ്രപത്രത്തില്‍ ഒപ്പുവെച്ച് സ്വത്തുകള്‍ തട്ടിയെടുത്ത ശേഷം....

ചെന്നൈ ഹോസ്പിറ്റല്‍ ഐസിയുവില്‍ 82 കാരനെ മകള്‍ കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍. ഡോക്ടര്‍ കൂടിയായ മകള്‍ തന്റെ രണ്ട് ആണ്‍കുട്ടികളുടെ സഹായത്തോടെ അച്ഛനെക്കൊണ്ട് മുദ്രപത്രത്തില്‍ വിരലടയാളം പതിപ്പിച്ചശേഷമാണ് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. കൊലപ്പെടുത്തുന്നതിനായി മരുന്നുകള്‍ കൊടുക്കാനായി രോഗിയുടെ ശരീരത്തില്‍ ഘടിപ്പിച്ച വയറുകള്‍ മകള്‍ മനപ്പൂര്‍വം ഊരിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഡോക്ടറും നഴ്സും കടന്നുവരികയും, തനിയെ ഊരിപ്പോയ താനിത് ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറയുകയായിരുന്നു. തുടര്‍ന്ന് നഴ്സ് മെഡിക്കല്‍ ഉപകരണം ശരിയാക്കുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടന്നത്. തുടര്‍ന്ന് രണ്ടുമാസത്തിന് ശേഷം നവംബറില്‍ അച്ഛന്‍ മരിച്ചു. കിലപൌക്കിലെ ആദിത്യ ഹോസ്പിറ്റല്‍ നടത്തുന്ന ഡോക്ടര്‍ ആര്‍ ജയപ്രകാശിന്റെ സഹോദരിയാണ് ഡോക്ടര്‍ ജയസുധ. ആദിത്യ ഹോസ്പിറ്റലില്‍ തന്നെയായിരുന്നു ഇരുവരുടെയും അച്ഛന്‍ ചികിത്സ തേടിയതും.

സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിച്ച് ജയസുധയ്ക്കെതിരെ സഹോദരന്‍ പൊലീസിനും മെഡിക്കല്‍ കൌണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ട്.

Similar Posts