< Back
India
ഗോയങ്ക ജേണലിസം അവാര്‍ഡ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്‍ഖാന്ഗോയങ്ക ജേണലിസം അവാര്‍ഡ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്‍ഖാന്
India

ഗോയങ്ക ജേണലിസം അവാര്‍ഡ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്‍ഖാന്

പെജോതർ സവർ
|
4 Jun 2018 3:49 AM IST

ഇന്ത്യന്‍ എക്‍സ്‍പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്

മാധ്യമരംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക ജേണലിസം എക്സലന്‍സ് അവാര്‍ഡ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്‍ഖാന്. ഹിന്ദി ഒഴിച്ചുള്ള പ്രാദേശിക ഭാഷകളിലെ 2015ലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡാണ് ഫിറോസ്ഖാന് ലഭിച്ചത്. 'കണക്കുപിഴക്കുന്ന പ്രവാസം' എന്ന അന്വേഷണാത്മക പരമ്പരക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബര്‍ രണ്ടിന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. മാതൃഭൂമി ലേഖിക നിലീന അത്തോളിക്കും ഇതേ വിഭാഗത്തില്‍ പുരസ്കാരമുണ്ട്. ഇന്ത്യന്‍ എക്‍സ്‍പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

Related Tags :
Similar Posts