< Back
India
റേഡിയോ ജോക്കിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍റേഡിയോ ജോക്കിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍
India

റേഡിയോ ജോക്കിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Sithara
|
3 Jun 2018 4:44 PM IST

റേഡിയോ ജോക്കി സന്ധ്യാ സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ആര്‍മി മേജറുമായ വൈഭവ് വിശാല്‍ അറസ്റ്റില്‍

ഹൈദരാബാദില്‍ റേഡിയോ ജോക്കി സന്ധ്യാ സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ആര്‍മി മേജറുമായ വൈഭവ് വിശാല്‍ അറസ്റ്റില്‍. 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തു. സന്ധ്യയുടെ കുടുംബത്തിന്റെ പരാതി പ്രകാരം സ്ത്രീധന പീഡന കുറ്റമാണ് വൈഭവ് വിശാലിനെതിരെ ചുമത്തിയത്.

ഏപ്രില്‍ 18നാണ് സന്ധ്യയെ ആര്‍മി ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. താന്‍ ഉറങ്ങുമ്പോഴാണ് സംഭവം നടന്നതെന്നും അറഞ്ഞില്ലെന്നുമാണ് വൈഭവ് പറഞ്ഞത്. അതേരാത്രിയില്‍ തന്നെ നെഞ്ച് വേദനയെന്ന് പറഞ്ഞ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പൊലീസിനെ ചോദ്യംചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ആര്‍മി ഉദ്യോഗസ്ഥര്‍ തന്നെ ഇയാളെ പൊലീസിന് കൈമാറിയത്.

സെക്കന്തരാബാദിലെ 54ആം ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജറായിരുന്നു വിശാല്‍‍. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബവും സന്ധ്യയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന സന്ധ്യയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ആദ്യം ചുമത്തിയത്. സ്ത്രീധന പീഡനം സംബന്ധിച്ച തെളിവ് ലഭിച്ചതോടെ സെക്ഷന്‍ 304 ബി പ്രകാരം സ്ത്രീധനപീഡനത്തിനും കേസെടുത്തു. വിശാലിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്യും.

Similar Posts