< Back
India
സ്വതന്ത്രനായി മത്സരിച്ച ജിഗ്‍നേഷ് മേവാനിക്ക് ഉജ്വലജയംIndia
സ്വതന്ത്രനായി മത്സരിച്ച ജിഗ്‍നേഷ് മേവാനിക്ക് ഉജ്വലജയം
|4 Jun 2018 12:08 AM IST
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം. വാദ്ഗാം മണ്ഡലത്തില്‍ നിന്നാണ് മേവാനി ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിച്ചത്. 18150 വോട്ടുകള്‍ക്കാണ് ജിഗ്നേഷ് വിജയിച്ചത്.
ബിജെപിക്കെതിരെ നേരത്തെ തന്നെ ശക്തമായ നിലപാടെടുത്താണ് ദേശീയ തലത്തില്‍ തന്നെ മേവാനി ശ്രദ്ധ നേടിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദ്ദേഹം ജനവിധി തേടിയത്. ദലിത്, ന്യൂനപക്ഷ വോട്ടുകള്‍ നേടുമെന്ന ഉറച്ച ആത്മവിശ്വാസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.