< Back
India
കസ്ഗഞ്ചിലെ കലാപം ചെറിയ സംഭവമെന്ന് യുപി മന്ത്രികസ്ഗഞ്ചിലെ കലാപം ചെറിയ സംഭവമെന്ന് യുപി മന്ത്രി
India

കസ്ഗഞ്ചിലെ കലാപം ചെറിയ സംഭവമെന്ന് യുപി മന്ത്രി

Muhsina
|
3 Jun 2018 2:14 PM IST

കസ്ഗഞ്ചിലെ കലാപം ചെറിയ സംഭവമാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സത്യദേവ് പച്ചൌരി. ഇക്കാര്യങ്ങള്‍ക്ക് അധികം ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ലെന്നും..

കസ്ഗഞ്ചിലെ കലാപം ചെറിയ സംഭവമാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സത്യദേവ് പച്ചൌരി. ഇക്കാര്യങ്ങള്‍ക്ക് അധികം ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ സംഘര്‍ഷത്തിനിടെയുണ്ടായ കൊലപാതകത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കടെയാണ് യു പി ഗ്രാമീണ വികസനമന്ത്രി സത്യദേവ് പച്ചൌരിയുടെ വിവാദ പരാമര്ശം. കാസ്ഗഞ്ചിലുണ്ടായത് പോലെയുള്ള ചെറിയ കലാപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ജില്ലാ അധികാരികളള്‍ക്കാണ് സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്തം.

പ്രശ്നം രൂക്ഷമാകുന്നതിന് മുമ്പ് അധികൃതര്‍ ഇടപെടണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ ചന്ദന്‍ഗുപ്ത എന്നയാള്‍ കൊലപ്പെട്ടസംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കൂടി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാഹത്ത് ഖുറൈശിയെന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സലീം ജാവേദ് എന്നയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

Similar Posts