< Back
India
ബൊഫോഴ്‌സ് കേസ്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കുംബൊഫോഴ്‌സ് കേസ്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
India

ബൊഫോഴ്‌സ് കേസ്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Sithara
|
3 Jun 2018 7:23 AM IST

പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ 2005ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് കോടതി പരിഗണിക്കുക.

ബൊഫോഴ്‌സ് അഴിമതി കേസ്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ 2005ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് കോടതി പരിഗണിക്കുക.

പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ കഴിഞ്ഞ ദിവസം സിബിഐ അപ്പീൽ സമർപ്പിച്ചിരുന്നു. അറ്റോർണി ജനറലിന്റെ നിയമോപദേശം മറികടന്നായിരുന്നു സിബിഐ നടപടി. 12 വർഷത്തിന് ശേഷമാണ് കേസിൽ വീണ്ടും നിയമ പോരാട്ടത്തിന് സിബിഐ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Related Tags :
Similar Posts