< Back
India
ആര്‍എസ്എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബിജെപി എംഎല്‍എആര്‍എസ്എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബിജെപി എംഎല്‍എ
India

ആര്‍എസ്എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബിജെപി എംഎല്‍എ

Sithara
|
4 Jun 2018 2:17 AM IST

എല്ലാ ഹിന്ദുക്കളും ആർഎസ്എസ് ശാഖയിൽ പോകണമെന്നും ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബിജെപി എംഎല്‍എ ടി രാജ സിങ്

എല്ലാ ഹിന്ദുക്കളും ആർഎസ്എസ് ശാഖയിൽ പോകണമെന്നും ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബിജെപി എംഎല്‍എ ടി രാജ സിങ്. മധ്യപ്രദേശിലെ നീമുചിൽ നടന്ന ഹിന്ദു ധർമസഭയിലാണ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.

ശാഖയിൽ പോകാത്തവർ ഹിന്ദുക്കളാണെന്ന് അവകാശപ്പെടരുത്. അത്തരക്കാര്‍ക്ക് മതത്തിനും രാജ്യത്തിനും വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന് രാജ സിങ് പറഞ്ഞു. പശുക്കളെ കൊല്ലുന്നവർക്കും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കുമെതിരെ മോദി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ഹൈദരാബാദിലെ ​ഗോഷമഹൽ എംഎൽഎയാണ് രാജ സിങ്. കഴിഞ്ഞ വര്‍ഷം വിദ്വേഷ പ്രസം​ഗം നടത്തിയതിന് രാജാ സിങിനെതിരെ ഹൈദരാബാദില്‍ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സാക്ഷി മഹാരാജിന്‍റെ സാന്നിധ്യത്തിലായിരുന്നു രാജ് സിങിന്‍റെ ഇത്തവണത്തെ വിവാദ പരാമര്‍ശം.

Related Tags :
Similar Posts