India
സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടം 9000 കോടി രൂപസ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടം 9000 കോടി രൂപ
India

സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടം 9000 കോടി രൂപ

Ubaid
|
4 Jun 2018 1:33 AM IST

അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സ്വാമിയുടെ ട്വീറ്റ് പുറത്ത് വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു

ഗൗദം അദാനിക്കെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് 9000 കോടി രൂപ നഷ്ടം. ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സ്വാമിയുടെ ട്വീറ്റ് പുറത്ത് വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു. അദാനി ട്രാന്‍സ്മിഷന്‍ ഫെല്ലിന്റെ ഓഹരി വില 7.72 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി എന്റര്‍െ്രെപസ് 7.24 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എല്ലാ കമ്പനികളുടെയും നഷ്ടം കൂടി ചേരുമ്പോള്‍ വിപണിയിലെ മൂലധനത്തില്‍ അദാനിക്ക് ഏകദേശം 9,300 കോടി രൂപയാണ് ഒരു ദിവസം നഷ്ടമായത്.

Similar Posts