< Back
India
മോദിയുടെ ചൈന, വിയറ്റ്നാം സന്ദര്‍ശനം ഇന്ന് തുടങ്ങുംമോദിയുടെ ചൈന, വിയറ്റ്നാം സന്ദര്‍ശനം ഇന്ന് തുടങ്ങും
India

മോദിയുടെ ചൈന, വിയറ്റ്നാം സന്ദര്‍ശനം ഇന്ന് തുടങ്ങും

Sithara
|
4 Jun 2018 8:31 PM IST

രണ്ട് രാജ്യങ്ങളിലുമായി നാല് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന, വിയറ്റ്നാം സന്ദര്‍ശന പരിപാടി ഇന്ന് ആരംഭിക്കും. രണ്ട് രാജ്യങ്ങളിലുമായി നാല് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുക. ഇന്ന് രാത്രി വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ എത്തുന്ന മോദി വിയറ്റ്നാം പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

പ്രതിരോധമേഖലയിലും വ്യാപാരമേഖലയിലും ഊന്നിയുള്ള ചര്‍ച്ചകളായിരിക്കും വിയറ്റ്നാമുമായി നടത്തുക. നാളെ ചൈനയിലെ ഹാങ്ഷൂവില്‍ എത്തുന്ന പ്രധാനമന്ത്രി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് സി ജിങ്പിങുമായും മോദി കൂടിക്കാഴ്ച നടത്തും.

Related Tags :
Similar Posts