< Back
India
പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലപെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല
India

പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല

Ubaid
|
4 Jun 2018 11:04 PM IST

കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീ പമ്പുടമകളില്‍നിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഇതേതുടര്‍ന്നാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന് പമ്പുടമകള്‍ തീരുമാനിച്ചത്. നേരത്തെ, കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാന്‍സാക്ഷന്‍ ഫീസുമായി ബാങ്കുകളുടെ നടപടി. എന്നാല്‍ ബാങ്കുകളുടെ തീരുമാനത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

Related Tags :
Similar Posts