< Back
India
പുരുഷന്‍റെ കഴിവ് സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളായി മാറും: യോഗിപുരുഷന്‍റെ കഴിവ് സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളായി മാറും: യോഗി
India

പുരുഷന്‍റെ കഴിവ് സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളായി മാറും: യോഗി

Sithara
|
4 Jun 2018 11:41 AM IST

സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവും. എന്നാല്‍ പുരുഷന്‍റെ കഴിവ് സ്ത്രീക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസ്സുകളുമായി മാറുമെന്ന് യോഗി ആദിത്യനാഥ്

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷന്‍റെ കഴിവ് സ്ത്രീക്ക് ലഭിച്ചാല്‍ അവര്‍ രക്തരക്ഷസ്സുകളുമായി മാറുമെന്നാണ് യോഗിയുടെ അഭിപ്രായം. സ്ത്രീകള്‍ ശക്തരായാല്‍, ധൈര്യശാലികളായാല്‍ അവര്‍ പിശാചുക്കളായി മാറും. തന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യോഗിയുടെ വിവാദ പരാമര്‍ശം.

സ്ത്രീകളെ സ്വതന്ത്രരായി വിടരുത്. സ്ത്രീ എപ്പോഴും പുരുഷനാല്‍ സംരക്ഷിക്കപ്പെടണം. അത് പിതാവാകാം, ഭര്‍ത്താവാവാം, മകനാവാം. സ്വയം തീരുമാനമെടുക്കാന്‍ സ്ത്രീക്ക് അവകാശമില്ലെന്നും യോഗി ലേഖനത്തില്‍ പറയുന്നു.

ബിജെപിയുടെ ഉള്ളിലിരുപ്പാണ് യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നതെന്നും യോഗി ആദിത്യനാഥ് മുന്‍പും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. യോഗിയുടെ ലേഖനം സ്ത്രീകളെ ഇകഴ്ത്തുന്നതും അപമാനിക്കുന്നതുമാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related Tags :
Similar Posts